കേരള മുസ് ലിം നവോഥാന ചരിത്രത്തിൽ നിസ്തുലമായ വനിതാ പ്രസ്ഥാന സാന്നിദ്ധ്യമാണ് എം ജി എം (മുസ്ലിം ഗേൾസ് & വിമൻസ് മൂവ്മെൻ്റ്) 1987 മുതൽ മലയാളികൾക്കിടയിൽ വ്യവസ്ഥാപിതമായി പ്രവർത്തിച്ച് വരുന്നു. ധാർമിക മൂല്യങ്ങളിലൂന്നിയ സ്ത്രീ ശാക്തീകരണത്തിൻ്റെ ഉജ്വലമായ അധ്യായങ്ങളാണ് ചരിത്രത്തിൽ എം ജി എം നിർവഹിച്ചിട്ടുള്ളത്
അന്ധ വിശ്വാസങ്ങൾക്കും അത്യാചാരങ്ങൾക്കും കുടുംബ ശൈഥില്യങ്ങൾക്കുമെതിരെ മതത്തിൻ്റെ മഹിതമായ സന്ദേശത്തെ മുസ്ലിം സ്ത്രീകൾക്കിടയിൽ ഫലപ്രദമായി ബോധവൽക്കരിച്ചു. മത പ്രബോധനം, ഖുർആൻ പഠനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ പരിഷ്കരണം, സേവന സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിലും നിറസാന്നിധ്യമാണ് എം ജി എം
"വനിതാ വിമോചന" മെന്ന പേരിൽ നടക്കുന്ന സ്ത്രീവാദങ്ങളും അധാർമികതകളും, പെണ്ണുടൽ വിപണിയും അപമാനവീകരണവും വരുത്തുന്ന ദുരന്തങ്ങളെയും സംബന്ധിച്ചും ബോധവത്കരിച്ചു.സ്ത്രീ സുരക്ഷയാണ് സമൂഹ സുരക്ഷയെന്ന സന്ദേശ പ്രചാരണം ശക്തമാക്കി. മതം അനുശാസിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും ബാധ്യതകളും ഫലപ്രദമായി ബോധനം ചെയ്ത് സ്ത്രീകളുടെ സ്വത്വവും ധർമവും അടയാളപ്പെടുത്തി. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഗൾഫ് നാടുകളിൽ വിവിധ നാമങ്ങളിലും ഈ കൂട്ടായ്‌മ കർമ വസന്തം തീർക്കുകയാണ്
അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: "പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു."
3:195
"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍."
4:124
© 2024 MGM KeralaPrivacy Policy | Terms & conditions